തിരയുക

കർദിനാൾ മത്തേയോ സൂപ്പി കർദിനാൾ മത്തേയോ സൂപ്പി  

ശാശ്വതമായ സമാധാനം ആവശ്യമാണ്: കർദിനാൾ സൂപ്പി

റഷ്യ - ഉക്രൈൻ യുദ്ധത്തിന്റെ ആയിരം ദിവസങ്ങൾ പൂർത്തിയായ അവസരത്തിൽ, റോമിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യത്തിലുള്ള ബസിലിക്കയിൽ വച്ച്, ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ മത്തേയോ സൂപ്പിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പിച്ചു. വത്തിക്കാനിലേക്കുള്ള ഉക്രൈൻ നയതന്ത്രകാര്യാലയമാണ് ചടങ്ങുകൾക്ക് മുൻകൈയെടുത്തത്.

സ്വിറ്റ്ലാന ദുഖോവിച്ച്, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"യുദ്ധം അവസാനിപ്പിച്ച് നീതിപൂർവകവും ശാശ്വതവുമായ സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം"റഷ്യ - ഉക്രൈൻ യുദ്ധത്തിന്റെ ആയിരം ദിവസങ്ങൾ പൂർത്തിയായ അവസരത്തിൽ റോമിലെ സാന്താ മരിയ ഇൻ ത്രാസ്തേവരെ ദേവാലയത്തിൽ വച്ച് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ മത്തേയോ സൂപ്പിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശുദ്ധ ബലി മദ്ധ്യേ, ആഹ്വാനം ചെയ്തു.  വത്തിക്കാനിലേക്കുള്ള ഉക്രൈൻ നയതന്ത്രകാര്യാലയം സംഘടിപ്പിച്ച പ്രാർത്ഥനാചടങ്ങിൽ ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലിൻസ്കിയുടെ പത്നി ഒലീനയും പങ്കെടുത്തു. കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പായുമായും ഒലീന സെലിൻസ്കി സ്വകാര്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഉക്രെയ്‌നിൽ സമാധാനത്തിൻ്റെ വഴികൾ കണ്ടെത്തുന്നതിനുള്ള ദൗത്യം പാപ്പാ ഭരമേല്പിച്ച കർദിനാൾ സൂപ്പി, നിരവധിതവണ നയതന്ത്രമേഖലകളിൽ ചർച്ചകൾ നടത്തിയിരുന്നു. പരസ്പരം സഹായിക്കുകയും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രണ്ട് സഹോദരിമാരെപ്പോലെ സമാധാനവും നീതിയും ഒന്നാണ് എന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ഉക്രൈൻ ജനതയ്ക്കുവേണ്ടി കർദിനാൾ തൻ്റെ പ്രസംഗത്തിൽ "സമാധാനവും നീതിയും" അഭ്യർത്ഥിച്ചു.

യുദ്ധങ്ങൾ സൃഷ്ടിക്കുന്ന കഷ്ടതകളും , ദുരിതങ്ങളും എക്കാലത്തും നിലനിൽക്കുമെന്നുള്ള വസ്തുതാത്തയും കർദിനാൾ ഓർമ്മിപ്പിച്ചു. രാത്രിയുടെ ഇരുട്ടിനു ശേഷം പ്രഭാതത്തിന്റെ വെളിച്ചം കടന്നുവരുമെന്നും അതിനാൽ പ്രതീക്ഷയോടെ കാത്തിരിക്കുവാനും കർദിനാൾ എല്ലാവരെയും ആഹ്വാനം ചെയ്തു. ഫ്രാൻസിസ് പാപ്പാ നാളിതുവരെ ഉക്രൈൻ ജനതയ്ക്കുവേണ്ടി നൽകുന്ന എല്ലാ സേവനങ്ങൾക്കും, ഉക്രൈൻ അംബാസഡർ ആൻഡ്രി യുറാഷ് നന്ദിയർപ്പിച്ചു. പ്രാർത്ഥനാചടങ്ങുകളുടെ അവസാനം, ഒലീന സെലെൻസ്‌കയും സംസാരിച്ചു. ഉക്രൈന് പിന്തുണ നൽകുന്ന കത്തോലിക്കാസഭയ്ക്കും, പാപ്പായ്ക്കും പ്രഥമവനിത നന്ദിയർപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2024, 10:49