തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ  ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ  (Vatican Media)

അയോഗ്യതയാണ് പ്രാർത്ഥനയുടെ അടിസ്ഥാനം: ഫ്രാൻസിസ് പാപ്പാ

പ്രാർത്ഥനയുടെ വർഷത്തിൽ, ക്രൈസ്തവജീവിതത്തിൽ പ്രാർത്ഥനയുടെ പ്രാധാന്യവും, എപ്രകാരം പ്രാർത്ഥിക്കണമെന്നുള്ള നിർദേശവും നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ എക്‌സിൽ ഹ്രസ്വസന്ദേശം കുറിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ദുർബലരും ബലഹീനരുമായ മനുഷ്യർ, തങ്ങളുടെ അയോഗ്യതകൾ ദൈവതിരുമുൻപിൽ ഏറ്റു പറഞ്ഞു പ്രാർത്ഥിക്കുമ്പോഴാണ്, പ്രാർത്ഥനയുടെ ഫലം ലഭിക്കുന്നതെന്ന്‌ അടിവരയിട്ടുകൊണ്ട്, ഡിസംബർ മാസം പതിമൂന്നാം തീയതി വെള്ളിയാഴ്ച്ച, ഫ്രാൻസിസ് പാപ്പാ, സമൂഹ മാധ്യമമായ എക്‌സിൽ (X) ഹ്രസ്വസന്ദേശം കുറിച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"നാം ദുർബലരെങ്കിലും, എങ്ങനെ പ്രാർത്ഥിക്കണമെന്ന് നമുക്കറിയാം. ഇതാണ് നമ്മുടെ മഹത്തായ അന്തസ്സ്. ദൈവീകഹൃദയത്തിനരുരൂപമായി പ്രാർത്ഥിക്കുമ്പോൾ, ആ പ്രാർത്ഥന അത്ഭുതമുളവാക്കുന്നു."

IT: Siamo esseri fragili, ma sappiamo pregare: questa è la nostra più grande dignità. E quando una preghiera è secondo il cuore di Gesù, ottiene miracoli. #AnnoDellaPreghiera

EN: We are fragile beings, but we do know how to pray: this is our greatest dignity. And when a prayer is said according to Jesus’ heart, it obtains miracles. #YearOfPrayer

#പ്രാർത്ഥനയുടെ വർഷം  എന്ന ഹാഷ്ടാഗിലാണ് പാപ്പായുടെ സന്ദേശം പങ്കുവയ്ക്കപ്പെട്ടത്.  5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2024, 14:10