ജൂബിലി, യുദ്ധവേദികളിലെല്ലാം വെടിനിറുത്തലിനുള്ള സവിശേഷാവസരമാകട്ടെ, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധം നടക്കുന്ന എല്ലാ നാടുകളിലും വെടിനുറുത്തലിനുള്ള സവിശേഷാവസരമായി ഭവിക്കണം ഈ ജൂബിലിയെന്ന് താൻ അത്യധികം ആഗ്രഹിക്കുന്നുവെന്നു മാർപ്പാപ്പാ.
“പ്രത്യാശയുടെ ജൂബിലി” എന്ന ശീർഷകത്തിൽ ഫ്രഞ്ചേസ്കൊ അന്തോണിയൊ ഗ്രാന രചിച്ച പുസ്തകത്തിന് എഴുതിയ അവതാരികയിലാണ് ഫ്രാൻസീസ് പാപ്പാ തൻറെ ഈ തീവ്രാഭിലാഷം വെളിപ്പെടുത്തിയിരിക്കുന്നത്.
വീണ്ടും യുദ്ധദുരന്തിലാണ്ടിരിക്കുന്ന ഒരു ലോകത്തിൽ ആദ്യ പ്രതീക്ഷയുടെ അടയാളം സമാധാനമായി വിവർത്തനം ചെയ്യപ്പെടട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു. സകലരും തോറ്റു മടങ്ങുന്നുവെന്ന് യുദ്ധത്തിൽ നിന്ന്, എല്ലാ യുദ്ധങ്ങളിലും നിന്ന് വ്യക്തമായി ഗ്രഹിക്കണം എന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
കർത്താവായ യേശുവുമായുള്ള കണ്ടുമുട്ടൽ എന്ന ലക്ഷ്യം കാണാൻ അനുവദിക്കുന്ന പകരം വയ്ക്കാനാകാത്ത കൂട്ടാളിയായ പ്രത്യാശയെ പരിപോഷിപ്പിക്കാനും ശക്തിപ്പെടുത്താനും ശക്തമായ നിമിഷങ്ങളും ആവശ്യമുള്ള ഒരു യാത്രയാണ് ക്രിസ്തീയ ജീവിതം എന്ന് പ്രത്യാശയും ക്ഷമയും ഇഴചേർന്നിരിക്കുന്നതിൽ നിന്ന് വ്യക്തമാകും എന്ന് പാപ്പാ പറയുന്നു.
തടവുകരെക്കുറിച്ചും പാപ്പാ തൻറെ അവതാരികയിൽ സൂചിപ്പിക്കുന്നുണ്ട്. പ്രത്യാശ ആരെയും നിരാശപ്പെടുത്തുന്നില്ല എന്ന ഉദ്ബോധനം ആവർത്തിക്കുന്ന പാപ്പാ താൻ തടവറയിൽ വിശുദ്ധ വാതിൽ തുറക്കുന്നതിനെക്കുറിച്ചു പറയുകയും താൻ അതു ചെയ്യുന്നത് അത് അവർക്ക്, പ്രത്യാശയോടും ജീവിതത്തെക്കുറിച്ചുള്ള നവീകൃത പ്രതിബദ്ധതയോടും ഭാവിയെ നോക്കാനുള്ള ക്ഷണത്തിൻറെ പ്രതീകമാകുന്നതിനു വേണ്ടിയാണെന്ന് വിശദികരിക്കുന്നു.
ജൂബിലി വർഷത്തിൽ പ്രത്യാശയുടെ തീർത്ഥാടനം എല്ലാവർക്കും നടത്താനാകുമെന്നും ജൂബിലി എന്നത് പരിപൂർണ്ണരെന്ന് കരുതന്നവർക്ക് മാത്രം പറുദീസയിലെത്താനുള്ള രാജവീഥിയല്ലെന്നും പാപ്പാ വ്യക്തമാക്കുന്നു. ദണ്ഡവമോചനത്തോടുകൂടിയ ജൂബിലി വത്സരം എല്ലാവരെയും ഉദ്ദേശിച്ചുള്ളതാണെന്നും നമുക്കെല്ലാവർക്കും പാപമോചനം ആവശ്യമുണ്ടെന്നും പറയുന്ന പാപ്പാ അനുരഞ്ജനത്തിൻറെ ഉപകരണങ്ങളാകാൻ കുമ്പസാരക്കോരോട് ആവശ്യപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: