തിരയുക

കാത്തിരിപ്പിൻറെ ആഗമനകാലം കാത്തിരിപ്പിൻറെ ആഗമനകാലം  (info@maren-winter.de)

യേശുവിനെ നിരുപാധികം വരവേല്ക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ “എക്സ്” (X) സന്ദേശം - കാത്തിരിപ്പിൻറെ ആഗമന കാലം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ അടുത്തേക്കു വരാൻ നമ്മുടെ പ്രത്യാശയായ ക്രിസ്തുവിനോട് വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.

ഫ്രാൻസീസ് പാപ്പാ സാമൂഹ്യമാദ്ധ്യമമായ “എക്സിൽ” (X) അഥവാ, ട്വിറ്ററിൽ “ആഗമനകാലം” (#Advent) എന്ന ഹാഷ്ടാഗോടുകൂടി വ്യാഴാഴ്ച (19/12/24) കണ്ണിചേർത്ത സന്ദേശത്തിലാണ് ഈ ക്ഷണമുള്ളത്.

പാപ്പാ കുറിച്ച സന്ദേശത്തിൻറെ പൂർണ്ണരൂപം ഇങ്ങനെയാണ്:

“യേശുവിനെ നിരുപാധികം സ്വാഗതം ചെയ്യുന്നതിനായി തിരുപ്പിറവിത്തിരുന്നാളിന് ഒരുങ്ങാൻ ആഗമനകാലം നമ്മെ ക്ഷണിക്കുന്നു, അവൻ നമ്മുടെ പ്രത്യാശയാണ്. ആകയാൽ നമുക്ക് പൂർണ്ണ വിശ്വാസത്തോടെ ഏകയോഗമായി പ്രാർത്ഥിക്കാം: "കർത്താവേ വന്നാലും!"    

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്”  അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: L’ #Avvento ci invita a preparaci al Natale, accogliendo Gesù senza riserve. Egli è la nostra speranza. Per questo preghiamo insieme, pieni di fiducia: “Vieni Signore!”

EN: #Advent invites us to prepare for Christmas in order to welcome Jesus without reservation. He is our hope. Let us pray together, full of trust: "Come, Lord!"

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 December 2024, 14:07