തിരയുക

പ്രധാനമന്ത്രി  നജീബ് മിക്കാറ്റിയും, ഫ്രാൻസിസ് പാപ്പായും തമ്മിൽ കൂടിക്കാഴ്ച്ച നടത്തുന്നു പ്രധാനമന്ത്രി നജീബ് മിക്കാറ്റിയും, ഫ്രാൻസിസ് പാപ്പായും തമ്മിൽ കൂടിക്കാഴ്ച്ച നടത്തുന്നു   (Vatican Media)

ലെബനൻ പ്രധാനമന്ത്രി പാപ്പായെ സന്ദർശിച്ചു

ലെബനൻ സ്വതന്ത്ര രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി നജീബ് മിക്കാറ്റിയെ, വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു.

ഫാ . ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഡിസംബർ മാസം പതിമൂന്നാം തീയതി ഇറ്റാലിയൻ സമയം രാവിലെ, ലെബനൻ സ്വതന്ത്ര രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി  നജീബ് മിക്കാറ്റിയും, ഫ്രാൻസിസ് പാപ്പായും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. ഇരുവരും തമ്മിലുള്ള സദസ് ഇരുപത്തുമിനിറ്റുകളോളം നീണ്ടു. അപ്പസ്തോലിക കൊട്ടാരത്തിന്റെ പുസ്തകശാലയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. സംഭാഷണത്തിനു ശേഷം പതിവുപോലെ സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

'തലമുറകൾ തമ്മിലുള്ള സംഭാഷണം' എന്ന തലക്കെട്ടിലുള്ള വെങ്കല ശിൽപവും,  പാപ്പയുടെ രേഖകളുടെ വാല്യങ്ങളും 2024-ലെ ലോക സമാധാന ദിനത്തിനായുള്ള സന്ദേശവും  പാപ്പാ  പ്രധാനമന്ത്രിക്ക് നൽകി . അന്തോണിൻ സർവകലാശാലയിലെ ഒരു വൈദികന്റെ യേശുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന ഒരു സൃഷ്ടിയാണ്, തിരികെ പാപ്പായ്ക്ക് സമ്മാനിച്ചത്.

സിറിയയും, ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന രാജ്യമായ ലെബനന്റെ ഭൂപ്രദേശം പ്രധാനമായും പർവതപ്രദേശമാണ്. 2020 ഓഗസ്റ്റ് 4 ന്, ബെയ്റൂട്ട് തുറമുഖത്ത് അപകടകരമായ അവസ്ഥയിൽ സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റ് ആകസ്മികമായി പൊട്ടിത്തെറിച്ചത് നഗരത്തിൻ്റെ വലിയൊരു ഭാഗത്തെ നാശത്തിന് കാരണമായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2024, 12:45