തിരയുക

ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ, ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ 

ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ ഭാരതത്തിലേക്ക് !

ജനുവരി 28 ഞായർ മുതൽ ഫെബ്രുവരി 4 വരെയാണ് ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യയുടെ സന്ദർശ പരിപാടി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ  അദ്ധ്യക്ഷനായ ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യ ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്നു.

ജനുവരി 28 ഞായർ മുതൽ ഫെബ്രുവരി 4 വരെയാണ് ഈ സന്ദർശനം. ഭാരതത്തിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ, സിബിസിഐ-യുടെ ക്ഷണപ്രകാരമാണ്  അദ്ദേഹം ഇന്ത്യയിൽ എത്തുക.

ഡൽഹിയിലെ വിദ്യാജ്യോതി കോളേജിൽ സംഘടിപ്പിക്കപ്പെടുന്ന നൈതികതയെയും സാങ്കേതികവിദ്യയെയും അധികരിച്ചുള്ള ഒരു സമ്മേളനത്തിൽ  ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ സംസാരിക്കും. ജീവിതാന്ത്യഘട്ടത്തിലെ നൈതികതയും അജപാലന വെല്ലുവിളികളും, സഭയും നിർമ്മിത ബുദ്ധിയും: വെല്ലുവിളികളും അവസരങ്ങളും, ധാർമ്മികതയും സാങ്കേതികവിദ്യയും എന്നീ വിഷയങ്ങൾ അദ്ദേഹം വിശകലനം ചെയ്യും. ഫെബ്രുവരി 2-ന് ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ ഭാരതത്തിലെ കത്തോലിക്കമെത്രാൻ സംഘവുമായി കൂടിക്കാഴ്ച നടത്തും

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 January 2024, 17:43