തിരയുക

ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യ ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യ  

മാനുഷികമായ മരണം മനുഷ്യാവകാശമാണ്: മോൺസിഞ്ഞോർ വിൻചേൻസൊ പാല്യ

ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷനായ ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യ ജനുവരി മാസം മുപ്പതാം തീയതി രാവിലെ, ഡൽഹിയിലെ വിദ്യാജ്യോതി ദൈവശാസ്ത്രകോളജിൽ വൈദികരും, സെമിനാരിക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ "ജീവിതാവസാനത്തിലെ നൈതികതയും അജപാലന വെല്ലുവിളികളും" എന്ന വിഷയത്തെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ജനുവരി 28  മുതൽ ഫെബ്രുവരി 4 വരെ ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ  അദ്ധ്യക്ഷനായ ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യ ജനുവരി മാസം മുപ്പതാം തീയതി രാവിലെ, ഡൽഹിയിലെ വിദ്യാജ്യോതി ദൈവശാസ്ത്രകോളജിൽ വൈദികരും, സെമിനാരിക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ  "ജീവിതാവസാനത്തിലെ നൈതികതയും അജപാലന വെല്ലുവിളികളും" എന്ന വിഷയത്തെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിച്ചു.

തൻറെ വാക്കുകളിൽ മരണാസന്നരായ രോഗികൾക്ക് നൽകേണ്ട പരിചരണത്തെയും, അത് സ്വീകരിക്കുവാനുള്ള മാനുഷികമായ അവരുടെ അവകാശത്തെയും ആർച്ചുബിഷപ്പ് അടിവരയിട്ടു.സുഖപ്പെടുത്താൻ സാധിക്കാത്ത അവസ്ഥയിലും പരിചരിക്കുവാൻ ഇന്ത്യൻ ജനത കാണിക്കുന്ന വിശാലമനസിനെ അദ്ദേഹം അഭിനന്ദിച്ചു.

ദയാവധത്തെപ്പറ്റിയുള്ള ചർച്ചകൾ നടക്കുമ്പോഴും, ആസന്നമരണർക്കായുള്ള പരിചരണം നൽകുന്ന പാലിയേറ്റീവ് കെയർ സംവിധാനങ്ങളുടെ ഗണ്യമായ വികസനങ്ങൾക്കു സാക്ഷ്യം വഹിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ആർച്ചുബിഷപ്പ് എടുത്തു പറഞ്ഞു.

സ്ഥാപനാധിഷ്ഠിത സമീപനത്തേക്കാൾ സന്നദ്ധസേവന കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഇത്തരം സംവിധാനങ്ങൾ ഏറെ ഹൃദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചികിത്സയ്ക്കുള്ള ഫലപ്രദമായ അവകാശത്തിനും മരുന്നുകൾ ലഭ്യമാക്കുന്നതിനും ഇനിയും ഏറെ ഘാതം സഞ്ചരിക്കേണ്ടതിന്റെ ആവശ്യകതയും ആർച്ച്ബിഷപ്പ് ചൂണ്ടിക്കാട്ടി.അതിനാൽ മരണപ്പെടുന്ന നിമിഷത്തിലും മാനുഷികമായി അതിനെ അനുഭവിക്കുവാനുള്ള അവസരം നൽകുകയെന്നത് ഏറെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

ഫെബ്രുവരി 2-ന് ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ ഭാരതത്തിലെ കത്തോലിക്കമെത്രാൻ സംഘവുമായി കൂടിക്കാഴ്ച നടത്തും

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 January 2024, 12:24