ദൈവവിജ്ഞാനീയ അന്താരാഷ്ട്ര സമ്മേളനം റോമിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഒരു ദ്വിദിന അന്താരാഷ്ട്ര ദൈവശാസ്ത്ര സമ്മേളനം റോമിൽ സംഘടിപ്പിക്കപ്പെടും.
ഡിസംബർ 9,10 തീയതികളിലായിരിക്കും ഈ സമ്മേളനം നടക്കുക. സാംസ്കാരിക-വിദ്യഭ്യാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ ലാറ്ററെൻ പൊന്തിഫിക്കൽ സർവ്വകലാശലയിലായിരിക്കും ഈ സമ്മേളനം. “പൈതൃകവും ഭാവനയും” എന്നതാണ് ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.
ഈ സമ്മേളനത്തെ അധികരിച്ച് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൽ, അഥവാ, പ്രസ്സ് ഓഫീസിൽ ചൊവ്വാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ സാംസ്കാരിക-വിദ്യഭ്യാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഷൊസേ തുവന്തീനൊ ദ് മെന്തോൺസെ, അതിൻറെ കാര്യദർശി മോൺസിഞ്ഞോർ ജൊവാന്നി ചേസരെ പഗാത്സി, അന്താരാഷ്ട്ര ദൈവവിജ്ഞാനീയ സമിതിയുടെ പൊതുകാര്യദർശി ദൈവശാസ്ത്രജ്ഞനായ മോൺസിഞ്ഞോർ പീയെറൊ കോദ എന്നിവർ പങ്കെടുക്കുകയും വിശദാംശങ്ങൾ മാദ്ധ്യമപ്രവർത്തകരുമായി പങ്കുവയ്ക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: