ബോംബെ അതിരൂപതയ്ക്ക് പിന്തുടർച്ചാവകാശമുള്ള മെത്രാപ്പോലീത്ത!
പൂന രൂപതയുടെ അദ്ധ്യക്ഷൻ ബിഷപ്പ് ജോൺ റോഡ്രിഗസിന് പുതിയ നിയമനം ബോബെ അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള ആർച്ചുബിഷപ്പായി.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മഹാരാഷ്ട്രയിൽ, ബോംബെ അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള ആർച്ചുബിഷപ്പായി പൂന രൂപതയുടെ അദ്ധ്യക്ഷൻ ബിഷപ്പ് ജോൺ റോഡ്രിഗസിനെ പാപ്പാ നാമനിർദ്ദേശം ചെയ്തു.
ശനിയാഴ്ച (30/11/24)യാണ് ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
1967 ആഗസ്റ്റ് 21-ന് മുമ്പയിൽ ജനിച്ച ബിഷപ്പ് ജോൺ റോഡ്രിഗസ് 1998 ഏപ്രിൽ 18-ന് പൗരോഹിത്യം സ്വീകരിക്കുകയും 2013 ജൂൺ 29-ന് മെത്രാനായി അഭിഷിക്തനാകുകയും ബോംബെ അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്യുകയും ചെയ്തു. 2023 മാർച്ച് 25 മുതൽ അദ്ദേഹം പൂന രൂപതയുടെ മെത്രാനായി ശുശ്രൂഷചെയ്തു വരുകയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
30 November 2024, 17:41