സ്വകാര്യ സദസിൽ ഫ്രാൻസിസ് പാപ്പാ സ്വകാര്യ സദസിൽ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

സാഹോദര്യ മനോഭാവം വളർത്തുന്നതിനായി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം: പാപ്പാ

ഇന്ന് മനുഷ്യസഹാനുഭാവത്തിന്റെ ആഗോളദിനം ആഘോഷിക്കുകയാണ്. തദവസരത്തിൽ ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ എക്സിൽ(X) ഹ്രസ്വസന്ദേശം പങ്കുവച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള ആഗോള ലക്ഷ്യങ്ങളെയും സംരംഭങ്ങളെയും കുറിച്ച് അംഗരാജ്യങ്ങളെ ബോധവാന്മാരാക്കുന്നതിനും, ലോകമെമ്പാടുമുള്ള സ്വതന്ത്ര രാഷ്ട്രങ്ങളുടെ ദാരിദ്ര്യ ലഘൂകരണ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനും പങ്കിടുന്നതിനും അതുവഴി ഐക്യദാർഢ്യത്തിൻ്റെ സാർവത്രിക മൂല്യം തിരിച്ചറിയുന്നതിനും ഐക്യരാഷ്ട്രസഭ ഡിസംബർ മാസം ഇരുപതാം  തീയതി ആഗോള മാനവികസഹാനുഭാവ ദിനമായി ആചരിക്കുകയാണ്. തദവസരത്തിൽ, മനുഷ്യസാഹോദര്യവും, സഹാനുഭാവവും, വാക്കുകളിലും, പ്രവൃത്തികളിലും സാക്ഷ്യപ്പെടുത്തുന്ന ഫ്രാൻസിസ് പാപ്പാ, സമൂഹമാധ്യമമായ എക്സിൽ (X) തന്റെ ഹ്രസ്വസന്ദേശം പങ്കുവച്ചു.

സന്ദേശം ഇപ്രകാരമാണ്:

"യേശുവിൻ്റെ വരവിനായുള്ള കാത്തിരിപ്പിൽ നമ്മെ ശക്തിപ്പെടുത്താൻ നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം. നമ്മുടെ ലോകത്തെ കൂടുതൽ സാഹോദര്യമുള്ളതാക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നതിനായി ആത്മാവിനോട് നമുക്കപേക്ഷിക്കാം."

IT: Invochiamo lo Spirito Santo perché ci renda forti in attesa della venuta di Gesù e chiediamogli di ispirarci a rendere il nostro mondo più fraterno. #HumanSolidarityDay #Avvento

EN: Let us invoke the Holy Spirit to strengthen us as we await the coming of Jesus and ask Him to inspire us to make our world more fraternal. #HumanSolidarityDay #Advent

#മാനവിക സഹാനുഭാവദിനം, #ആഗമനകാലം എന്നിങ്ങനെ രണ്ടു ഹാഷ്ടാഗുകൾ കൂട്ടിച്ചേർത്താണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം പങ്കുവച്ചത്. വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്”  അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 December 2024, 13:29