ഫ്രാൻസിസ് പാപ്പായും, കോപ്റ്റിക് ഓർത്തോഡോക്സ് സഭയുടെ തലവനായ അലക്സാണ്ട്രിയയിലെ തവാദോസ് രണ്ടാമനും ഫ്രാൻസിസ് പാപ്പായും, കോപ്റ്റിക് ഓർത്തോഡോക്സ് സഭയുടെ തലവനായ അലക്സാണ്ട്രിയയിലെ തവാദോസ് രണ്ടാമനും   (ANSA)

കോപ്റ്റിക്ക് രക്തസാക്ഷികളെ അനുസ്മരിച്ച് വത്തിക്കാനിൽ പ്രാർത്ഥനാസമ്മേളനം

2015 ൽ ഇസ്‌ലാമിക്ക് സ്റ്റേറ്റ് തീവ്രവാദികളാൽ കൊലചെയ്യപ്പെട്ടു രക്തസാക്ഷികളായ 21 കോപ്റ്റിക് സഹോദരങ്ങളുടെ സ്മരണാർത്ഥം, ഫെബ്രുവരി മാസം പതിനഞ്ചാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഇറ്റാലിയൻ സമയം വൈകുന്നേരം അഞ്ചുമണിക്ക് പ്രത്യേക എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനം നടത്തും

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

2015 ൽ ഇസ്‌ലാമിക്ക് സ്റ്റേറ്റ് തീവ്രവാദികളാൽ കൊലചെയ്യപ്പെട്ടു രക്തസാക്ഷികളായ 21 കോപ്റ്റിക് സഹോദരങ്ങളുടെ സ്മരണാർത്ഥം, ഫെബ്രുവരി മാസം പതിനഞ്ചാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഇറ്റാലിയൻ സമയം വൈകുന്നേരം അഞ്ചുമണിക്ക് പ്രത്യേക എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനം നടത്തും. കോപ്റ്റിക് ഓർത്തഡോക്സ്‌ സഭയിലെ അംഗങ്ങളായ ഇവരെ 2023 മെയ് 11 നാണ്  ഫ്രാൻസിസ് പാപ്പാ  റോമൻ സഭയിലെ രക്തസാക്ഷിത്വ പട്ടികയിൽ  ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചത്.

പ്രാർത്ഥനയുടെ അവസരത്തിൽ കോപ്റ്റിക് ഓർത്തോഡോക്സ് സഭയുടെ തലവനായ അലക്സാണ്ട്രിയയിലെ തവാദോസ് രണ്ടാമൻ പരിശുദ്ധപിതാവിനു സമർപ്പിച്ച 21 കോപ്റ്റിക് രക്തസാക്ഷികളുടെ തിരുശേഷിപ്പും വണക്കത്തിനായി ബസിലിക്കയിലേക്ക് സംവഹിക്കപ്പെടും.

ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ നേതൃത്വത്തിലാണ് പ്രാർത്ഥനാസമ്മേളനം സംഘടിപ്പിക്കുന്നത്. പ്രാർത്ഥനകൾക്കു ഡിക്കസ്റ്ററിയുടെ തലവൻ കർദിനാൾ കുർട് കോക്ക് നേതൃത്വം നൽകുകയും, കോപ്റ്റിക് ഗായകസംഘം ഗാനങ്ങൾ ആലപിക്കുകയും ചെയ്യും. 

പ്രാർത്ഥനകൾക്ക് ശേഷം വത്തിക്കാൻ ഫിലിം ലൈബ്രറിയിൽ "The 21: the power of faith" (ഇരുപത്തിയൊന്ന്: വിശ്വാസത്തിന്റെ ശക്തി)എന്ന ഡോക്യുമെൻ്ററിയുടെ പ്രദർശനം നടക്കും. രക്തസാക്ഷികളായ ഈ ഇരുപത്തിയൊന്നു സഹോദരങ്ങളുടെ ഗ്രാമത്തിലാണ് ഈ ഡോക്യുമെൻ്ററി ചിത്രീകരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 February 2024, 22:02