അപ്പൊസ്തോലിക് നുൺഷ്യൊ, ആർച്ചുബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ അപ്പൊസ്തോലിക് നുൺഷ്യൊ, ആർച്ചുബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ  

നയങ്ങൾ സാമ്പത്തിക പ്രശ്നങ്ങളോടു മാത്രം പ്രത്യുത്തരിക്കുന്നതാകരുത്!

സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും അവിടെയുള്ള ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥീരം നിരീക്ഷകനായ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ വാണിജ്യ വകസന സമിതിയുടെ (UNCTAD) എഴുപത്തിയാറാം കാര്യനിർവ്വാഹകസമിതിയോഗത്തെ ഒക്ടോബർ 31-ന് സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അല്പവികസിത നാടുകളെ പിന്തുണയ്ക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന നയമോ പരിപാടിയോ സാമ്പത്തിക പ്രശ്‌നങ്ങളോടു പ്രതികരിക്കുന്നതിൽ പരിമിതപ്പെടുത്തരുതെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിധി അപ്പൊസ്തോലിക് നുൺഷ്യൊ, ആർച്ചുബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ (Archbishop Ettore Balestrero).

സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും  അവിടെയുള്ള ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥീരം നിരീക്ഷകനായ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ വാണിജ്യ വകസന സമിതിയുടെ  (UNCTAD) എഴുപത്തിയാറാം കാര്യനിർവ്വാഹകസമിതിയോഗത്തെ ഒക്ടോബർ 31-ന് സംബോധന ചെയ്യുകയായിരുന്നു.

ചില സാമ്പത്തിക നിയമങ്ങൾ വളർച്ചയ്ക്ക് ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും സമഗ്രമാനവവികസനത്തിന് അവ സംഭവാനയേകിയിട്ടില്ലെന്ന ഫ്രാൻസീസ് പാപ്പായുടെ ബോധ്യം വെളിപ്പെടുത്തിയ ആർച്ചുബിഷപ്പ് ബലെസ്ത്രേരൊ, ഏതൊരു പ്രവർത്തനവും ഓരോ വ്യക്തിയുടെയും സമഗ്ര മാനവവികസനത്തിന് മുൻഗണന നൽകുന്നതാകണം എന്നു പ്രസ്താവിച്ചു

അല്പവികസിത  (Least Developed Countries -LDCs) നാടുകൾക്കുവേണ്ടിയുള്ള ദോഹ കർമ്മ പദ്ധതി നടപ്പിലാക്കുന്നതിന് ഈ വാണിജ്യവികസന സമിതിയേകുന്ന നിർണ്ണായക സംഭാവനകളിൽ പരിശുദ്ധസിംഹാസനത്തിൻറെ സന്തുഷ്ടി ആർച്ചുബിഷപ്പ് ബലെസ്ത്രേരൊ വെളിപ്പെടുത്തുകയും ചെയ്തു.

രാജ്യങ്ങൾക്കിടയിലുള്ള അസമത്വങ്ങൾ പരിഹരിക്കുക, അന്നാടുകളിലെ വിദ്യഭ്യാസ ആരോഗ്യമേഖലകളിൽ ശ്രദ്ധ ചെലുത്തുക എന്നീ ആവശ്യങ്ങളും അദ്ദേഹം എടുത്തുകാട്ടി.അന്താരാഷ്ട്ര വാണിജ്യത്തിൻറെ മുഴുവൻ സാദ്ധ്യതകളും ആഗോള മൂല്യ ശൃംഖലകളും വിദേശ നിക്ഷേപങ്ങളും വാഗ്ദാനം ചെയ്യുന്ന അവസരങ്ങളും പ്രയോജനപ്പെടുത്തുന്നതിൽ അല്പവികസിത നാടുകൾ എപ്പോഴും സാരമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന വസ്തുതയും ആർച്ചുബിഷപ്പ് ബലെസ്ത്രേരൊ അനുസ്മരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 November 2024, 12:57