വത്തിക്കാൻ സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയിൽ പുതിയ നിയമനങ്ങൾ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വത്തിക്കാൻ സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ, നവസുവിശേഷവത്ക്കരണം മറ്റും പുതിയ പ്രാദേശിക സഭകളുടെ ചുമതലകളുള്ള വിഭാഗത്തിന്റെ ഉപകാര്യദർശിയായി അതേ വിഭാഗത്തിൽ, ഓഫീസ് മേധാവിയായി സേവനം അനുഷ്ഠിച്ചു വന്നിരുന്ന മോൺസിഞ്ഞോർ എർവിൻ ഹൊസെ അസെറിയോസ് ബാലഗാപ്പോയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഫിലിപ്പീൻസിലെ പാലോ അതിരൂപതയിൽ അംഗമായ മോൺസിഞ്ഞോർ 1996 ജൂലൈ പന്ത്രണ്ടിനാണ് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്. തുടർന്ന്, ഉപരിപഠനങ്ങൾ പൂർത്തിയാക്കിയ അദ്ദേഹം 2015 ൽ സുവിശേഷവത്ക്കരണ തിരുസംഘത്തിൽ സേവനമാരംഭിച്ചു. 2023 മുതൽ ഓഫീസ് മേധാവിയായി സേവനം അനുഷ്ഠിച്ചുവരവെയാണ് ഈ പുതിയ നിയമനം.
അതെ സമയം സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ അതെ വിഭാഗത്തിന്റെ ഓഫീസ് മേധാവിയായി ഇറ്റലിയിലെ ബെർഗമോ രൂപതയിലെ വൈദികനായ മോൺസിഞ്ഞോർ സെർജോ ബെർത്തോക്കിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. പൗരസ്ത്യസഭകൾക്ക് വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ നിയന്ത്രണത്തിന് പുറത്തുള്ള പുതിയ പ്രാദേശികസഭകളുടെ ചുമതലയാണ് ഈ വിഭാഗത്തിന്റെ ഉത്തരവാദിത്വത്തിൽ ഉൾക്കൊള്ളുന്നത്.
ഈ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായാണ്. എന്നാൽ ലോകത്തിലെ സുവിശേഷവൽക്കരണത്തിൻ്റെ അടിസ്ഥാന പ്രശ്‌നങ്ങൾക്കും, പൗരസ്ത്യ സഭകളിലെ രൂപതകളൊഴികെ മറ്റു പുതിയതായി രൂപം കൊണ്ട പ്രാദേശിക സഭകളുടെ മേൽനോട്ടത്തിനുമുള്ള രണ്ടു വിഭാഗങ്ങൾക്ക് രണ്ടു പ്രോ-പ്രീഫെക്റ്റുമാരെയും ഫ്രാൻസിസ് പാപ്പാ നിയമിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: