ദാരിദ്ര്യത്തിൻറെ ഒരു ചിത്രം മഡഗാസ്കറിൽ നിന്ന് ദാരിദ്ര്യത്തിൻറെ ഒരു ചിത്രം മഡഗാസ്കറിൽ നിന്ന് 

മുപ്പത് കോടിയിലേറെ കുട്ടികൾ കൊടും പട്ടിണിയിൽ, യുണിസെഫ്!

അനുവർഷം നവമ്പർ 20-ന് കുഞ്ഞുങ്ങളുടെയും കൗമാരക്കാരുടെയും ലോകദിനം.കുഞ്ഞുങ്ങളുടെയും കൗമാരക്കാരുടെയും ലോകദിനത്തിൻറെ ഇക്കൊല്ലത്തെ വിചിന്തന പ്രമേയം “ഭാവിയെ ശ്രവിക്കൂ” എന്നതാണ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകത്തിൽ നൂറുകോടിയോളം കുട്ടികൾ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും 30 കോടിയിൽപ്പരം കുഞ്ഞുങ്ങൾ ജീവിക്കുന്നത് കൊടും ദാരിദ്യത്തിൽ കഴിയുന്ന കുടുംബങ്ങളിലാണെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF) വെളിപ്പെടുത്തുന്നു.

അനുവർഷം നവമ്പർ 20-ന് കുഞ്ഞുങ്ങളുടെയും കൗമാരക്കാരുടെയും ലോകദിനം ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് പുറപ്പെടുവിച്ച ഒരു റിപ്പോർട്ടിലാണ് യുണിസെഫ് ഇതു വെളിപ്പെടുത്തിയിരിക്കുന്നത്.

5 വയസ്സിൽ താഴെ പ്രായമുള്ള 40 കോടിയോളം കുട്ടികൾ ആക്രമണങ്ങൾക്കോ വീടുകളിൽ  ശാരീരികമായ ശിക്ഷാമുറകൾക്കോ വിധേയരാക്കപ്പെടുന്നുണ്ടെന്നും കാലവസ്ഥ മാറ്റത്തിൻറെ ഫലമായി വലിയ വിപത്തു നേരിടുന്ന നാടുകളിൽ ജീവിക്കുന്ന കുട്ടികളുടെ സംഖ്യ 100 കോടിയിലേറെയാണെന്നും ഈ സംഘടന പറയുന്നു.

ലോകത്തിൽ നാലു മിനിറ്റിൽ 1 കുട്ടി വീതം ആക്രമണത്തിൽ വധിക്കപ്പെടുന്നുണ്ടെന്നും സംഘർഷ മേഖലകളിൽ ജീവിക്കുകയോ പലായനം ചെയ്യുകയോ ചെയ്യുന്ന കുട്ടികളുടെ സംഖ്യ 40 കോടിയാണെന്നും യുണിസെഫ് വെളിപ്പെടുത്തുന്നു.

കുഞ്ഞുങ്ങളുടെയും കൗമാരക്കാരുടെയും ലോകദിനത്തിൻറെ ഇക്കൊല്ലത്തെ വിചിന്തന പ്രമേയം “ഭാവിയെ ശ്രവിക്കൂ” എന്നതാണ്. കുഞ്ഞുങ്ങളെ കേൾക്കാൻ മുതിർന്നവർക്ക് പ്രചോദനം പകരുകയാണ് ഈ പ്രമേയം വഴി യുണിസെഫ് ലക്ഷ്യമിടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 November 2024, 19:46